---
title: "വെടിക്കെട്ട് വിലക്ക്: സർക്കാർ അപ്പീൽ നൽകും; വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ"
english_title: "Fire ban: Govt to appeal; Devaswom Minister K said that fireworks cannot be completely avoided. Radhakrishnan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/159654/Fire ban: Govt to appeal; Devaswom Minister K said that fireworks cannot be completely avoided. Radhakrishnan"
published_at: "2023-11-05T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65473552c3b40_images_(27).jpeg"
keywords: []
---

# വെടിക്കെട്ട് വിലക്ക്: സർക്കാർ അപ്പീൽ നൽകും; വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

> **Lead Summary:** ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.

## Article Content

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാറും ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമാണ്.

അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/159654/Fire ban: Govt to appeal; Devaswom Minister K said that fireworks cannot be completely avoided. Radhakrishnan)